ഗസ്സയിലേക്ക് തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി
ഇറ്റലി: ഗസ്സയിലേക്ക് തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി.ഒമ്പതു മാസത്തിൽ എത്തിനിൽക്കുന്ന യുദ്ധം ഗസ്സയിലെ സിവിലിയൻ സമൂഹത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ,എല്ലാ തടസങ്ങളും മറികടന്ന് സഹായം ഉറപ്പാക്കണമെന്ന് ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം. വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾ ഉപേക്ഷിക്കാനും ഉച്ചകോടി ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് പശ്ചിമേഷ്യൻ പ്രശ്നപരിഹാരമെന്നും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നീളുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഉച്ചകോടി മുന്നറിയിപ്പ് നൽകി.