ചന്ദ്രന്റെ മറുവശത്തെ കല്ലും മണ്ണുമായി ചാങ്ഇ-6 പേടകം ഭൂമിയിലെത്തി; പുതുചരിത്രമെഴുതി ചൈന

0

ബീജിങ്: സങ്കീര്‍ണമായ 53 ദിവസത്തെ ചാന്ദ്രദൗത്യത്തിന് ശേഷം ചന്ദ്രന്റെ വിദൂരഭാഗത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനീസ് പേടകം ‘ചാങ്ഇ-6’ ഭൂമിയില്‍ തിരിച്ചെത്തി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ദിവസം ഇന്നര്‍മംഗോളിയ മരൂഭൂമിയില്‍ ഇറങ്ങിയ ചാങ് ഇ-6 പേടകത്തിലുള്ള സാമ്പിളുകള്‍ക്ക് ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കാന്‍ കഴിയുമെന്നു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

ചന്ദ്രന്റെ വിദൂര പ്രദേശത്തുനിന്നുള്ള സാമ്പിളുകള്‍ ഇതാദ്യമായാണ് ഭൂമിയിലെത്തുന്നത്. കല്ലും മണ്ണുമടങ്ങിയ സാമ്പിളുകള്‍ക്ക് രണ്ട് കിലോയോളം ഭാരമുണ്ട്.

ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാത്ത ചന്ദ്രന്റെ ഭാഗത്ത് പര്യവേക്ഷണ പേടകം ഇറക്കാന്‍ ചൈനയ്ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇവിടെ ജലം ഉണ്ടായിരുന്നിരിക്കാമെന്നാണു കരുതുന്നത്

You might also like