ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാന്‍ സ്‌പേസ് എക്‌സ്

0

യുഎസ്: കാലാവധി തീരുന്ന ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാനുള്ള ബഹിരാകാശ പേടകം സ്‌പേസ് എക്‌സ് നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി 100 കോടിയോളം ഡോളര്‍ സ്‌പേസ് എക്‌സിന് അനുവദിക്കും. വരും വര്‍ഷങ്ങളിലായി നാസയും സഖ്യരാജ്യങ്ങളും അന്താരാഷ്ട്ര ബഹികാകാശ നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030 വരെ തുടരുമെന്നും 2031 ല്‍ പസഫിക് സമുദ്രത്തില്‍ ഇടിച്ചിറക്കുമെന്നും നാസ 2022 ല്‍ അറിയിച്ചിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷം ഭ്രമണപഥത്തില്‍ നിന്ന് നിലയത്തെ മാറ്റാനാണ് പദ്ധതി. ഇതിന് വേണ്ടിയാണ് സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം ഉപയോഗിക്കുക.

2030 അവസാനത്തിലാവും സ്‌പേസ് എക്‌സിന്റെ പേടകം വിക്ഷേപിക്കുക. ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവുമുള്ള ബഹിരാകാശ നിലയത്തെയാണ് സ്‌പേസ് എക്‌സ് പേടകം ഭ്രമണ പഥത്തില്‍ നിന്ന് വലിച്ചുമാറ്റുക. ശേഷം സ്‌പേസ് എക്‌സ് പേടകവും ബഹിരാകാശ നിലയവും ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇടിച്ചിറങ്ങും. നാസയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസുമാണ് ബഹിരാകാശ നിലയത്തിന്റെ നടത്തിപ്പുകാര്‍. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവരും ബഹിരാകാശ നിലത്തില്‍ പങ്കാളികളാണ്.

You might also like