സി ഇ എം യു എ ഇ റീജിയൻ പ്രയർ ഡേ 2024 ന് അനുഗ്രഹ സമാപ്തി: പ്ലസ് ടു വിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റീജിയൻ ആദരിച്ചു

0

ദുബായ് : ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ ക്രിസ്റ്റ്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെ (സി ഇ എം) നേതൃത്വത്തിൽ പ്രയർ ഡേ 2024 കാത്തിരിപ്പ് യോഗവും ഉപവാസ പ്രാർത്ഥനയും അനുഗ്രഹമായി നടന്നു. 2024 ജൂൺ 17 തിങ്കളാഴ്ച ദുബായ് സാമാ റെസിഡെൻസിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ റീജിയൻ സി ഇ എം പ്രസിഡൻറ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ്, റീജിയൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ സാം കോശി, പാസ്റ്റർ ബ്ലസൻ ജോർജ്, പാസ്റ്റർ വർഗീസ് തോമസ്, പാസ്റ്റർ ഡോ.ഷിബു വർഗീസ് എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിച്ചു. ഈ കാലഘട്ടത്തിൽ ദൈവവജനം പരിശുദ്ധാത്മാവിൽ നിറയപ്പെടേണ്ടതിന്റെ പ്രാധാന്യത വചന ശുശ്രൂഷകളിൽ നിറഞ്ഞു നിന്നു.

പാസ്റ്റർമാരായ റജി ജോൺ, ബിജി ഫിലിപ്പ്, തോമസ് വർഗീസ്, ബേബി മാത്യൂസ് എന്നിവർ പ്രാർത്ഥന സെഷനുകൾ നയിച്ചു. റീജിയൻ സി ഇ എം സെക്രട്ടറി അസിറിയ മാത്യു സംഗീതാരാധനക്ക് നേതൃത്വം നൽകി.

യോഗത്തിൻ്റെ സമാപന സമയത്ത് യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് പ്ലസ് ടു വിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. ബെനിറ്റ ഷാജി തോമസ്, നേഹ സോജി ജോർജ്(അബുദാബി ഫിലദൽഫിയ ശാരോൻ ചർച്ച്), ഏബൽ മത്തായി(റാസ് അൽ ഖൈമ ശാരോൻ ചർച്ച്), ദയ ബോസ്, സ്നേഹ സാജു, ഫെലിക്സ് തോമസ്(ക്രൈസ്റ്റ് ചർച്ച് ജെബൽ അലി ശാരോൻ ചർച്ച്), അലീഷ തോമസ്, സാന്ദ്ര ജോഹന ഷൈജു(ഷാർജ ശാരോൻ ചർച്ച്), ക്രിസ്റ്റി തോമസ്(ഷാർജ എബനേസർ ശാരോൻ ചർച്ച്), ഡാനിയേൽ ജോർജ് ഫിലിപ് (അജ്‌മാൻ APA ശാരോൻ ചർച്ച്) എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. യു എ ഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൻ ബേബി സമാപന സന്ദേശം നൽകുകയും എല്ലാവരെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

You might also like