ഐപിസി എറണാകുളം കുണ്ടന്നൂർ ബഥേൽ ചർച്ച് കൺവെൻഷൻ തുടങ്ങി

0

കൊച്ചി : ഐപിസി കുണ്ടന്നൂർ ബഥേൽ ചർച്ച് നേതൃത്വം നൽകുന്ന ‘സ്വർഗ്ഗീയ സന്ദേശം’ കൺവെൻഷൻ തുടങ്ങി. എറണാകുളം സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ വൈ. ജോർജ്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ എൻ. പീറ്റർ മുഖ്യപ്രഭാഷണം നടത്തി.

പാസ്റ്റർമാരായ രാജു മേത്ര, അനീഷ് കാവാലം തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ പ്രസംഗിക്കും. പാസ്റ്റർ പ്രസാദ് നേതൃത്വം നൽകുന്ന ഡേവിഡ്സ് ഹാർപ്പാണ് സംഗീതശുശ്രൂഷ നിർവഹിക്കുന്നത്. സെപ്റ്റംബർ 14ന് രാവിലെ 10 മുതൽ ഐപിസി എറണാകുളം സെൻറർ മാസയോഗം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജു ജോസ് നേതൃത്വം നൽകുന്ന കൺവെൻഷൻ സെപ്റ്റംബർ 15ന് അവസാനിക്കും.

You might also like