ബഹ്‌റൈൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ജൂലൈ ഒന്നുമുതൽ ആരംഭിക്കും

0

മനാമ ; വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങൾ അടുക്കുമ്പോൾ, ബഹ്‌റൈൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള   നടപടികൾ ആരംഭിച്ചു. ജൂലൈ 1 തിങ്കളാഴ്ച ഉച്ച മുതൽ വൈകുന്നേരം 4 വരെ ഔട്ട്ഡോർ ജോലികൾക്ക് രാജ്യത്ത രണ്ട് മാസത്തെ ഉച്ചവിശ്രമം  നടപ്പിലാക്കും. വെയിലിന്റെയും കൊടും ചൂടിന്റെയും കഠിനമായ ആഘാതങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. തൊഴിൽ സുരക്ഷയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ  പ്രതിബദ്ധതയുടെ ഭാഗമായാണ് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ഈ  നടപടി പ്രഖ്യാപിച്ചത്. ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനം തൊഴിലാളികളുടെ  ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും നല്ല ഫലങ്ങൾ ഉളവാക്കുമെന്നും ഹുമൈദാൻ ഊന്നിപ്പറഞ്ഞു.

You might also like