ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി) ആശുപത്രിയില്‍ വന്‍ അഴിമതിയെന്ന് ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാള്‍ (എസ്.എ.ടി) ആശുപത്രിയില്‍ വന്‍ അഴിമതിയെന്ന് ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. കുറഞ്ഞ വിലക്ക് ലഭിക്കുന്ന മരുന്ന് മൊത്തവ്യാപാരികള്‍ക്ക് ഉയര്‍ന്ന വിലക്ക് മറിച്ചുവില്‍ക്കുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. നിര്‍ധനരും സാധാരണക്കാരുമായ രോഗികള്‍ക്ക് കുറഞ്ഞ വിലയില്‍ വിതരണം ചെയ്യേണ്ട മരുന്നാണ് മറിച്ച് വില്‍ക്കുന്നത്.

എസ്.എ.ടി ആശുപത്രിയിലെ ഇന്‍ ഹൗസ് ഗ്രഡ് ബാങ്ക് (ഐ.എച്ച്.ഡി.ബി) ഒഴികെയുള്ള മറ്റ് മൊത്തവ്യാപാരികള്‍ക്ക് കൂടിയ വിലക്കാണ് കമ്പനികള്‍ മരുന്ന് നല്‍കുന്നത്. ഇങ്ങനെ സംഭരിക്കുന്ന മരുന്ന് മൊത്തവ്യാപാരികള്‍ക്ക് തന്നെ മറിച്ചുവില്‍ക്കുന്നതിന് പിന്നില്‍ വന്‍തോതിലുള്ള അഴിമതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഐ.എച്ച്.ഡി.ബിയുടെ മൊത്തവ്യാപാര ലൈസന്‍സ് ഉടന്‍ റദ്ദു ചെയ്യണമെന്നും സ്ഥാപനത്തിന്റെ മരുന്നുവില്‍പന കൗണ്ടര്‍ വഴിയുള്ള ചില്ലറ വ്യാപാരം മാത്രമാക്കി നിയന്ത്രിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

2017 ഫെബ്രുവരിയിലാണ് ഐ.എച്ച്.ഡി.ബിക്ക് മരുന്നുകളുടെ മൊത്ത വ്യാപാരത്തിനുള്ള ലൈസന്‍സ് ലഭിച്ചത്. ഇത് ദുരുപയോഗം ചെയ്ത് അന്യസംസ്ഥാനത്തിലെ മരുന്ന് കമ്പനികളില്‍ നിന്നും വളരെ കുറഞ്ഞ വിലക്ക് മരുന്നുകള്‍ സംഭരിച്ച് ചെറിയ മാര്‍ജിനില്‍ മറിച്ച് വിറ്റ് കോടിക്കണക്കിന് രൂപയുടെ കച്ചവടം നടത്തുന്നതായി ഡ്രഗ്സ് കണ്‍ട്രോളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഐ.എച്ച്.ഡി.ബിക്ക് വളരെ വില കുറച്ചാണ് കമ്പനികള്‍ മരുന്ന് നല്‍കുന്നത്. ഇത് റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളജ്, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, ശ്രീ അവിട്ടം തിരുനാള്‍ തുടങ്ങിയ ആശുപത്രികളിലെത്തുന്നു

You might also like