ഒക്‌ലഹോമയില്‍ പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍ പഠിപ്പിക്കാൻ ഉത്തരവിട്ട് സൂപ്രണ്ട്

0

ഒക്‌ലഹോമാ: ഒക്‌ലഹോമയിലെ പബ്ലിക് സ്‌കൂളുകളിലെ അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠങ്ങളില്‍ ബൈബിള്‍ ഉള്‍പ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടു.

റിപ്പബ്ലിക്കൻ സ്റ്റേറ്റ് സൂപ്രണ്ട് റയാൻ വാള്‍ട്ടേഴ്‌സ് സംസ്ഥാനത്തുടനീളമുള്ള സൂപ്രണ്ടുമാർക്ക് വ്യാഴാഴ്ച അയച്ച നിർദേശത്തില്‍ ഉത്തരവ് പാലിക്കുന്നത് നിർബന്ധമാണെന്ന് അറിയിച്ചു.

ഈ രാജ്യത്തെ കുറിച്ച്‌ നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ ബൈബിള്‍ അനിവാര്യമായ ഒരു ചരിത്രരേഖയാണ് എന്ന് വാള്‍ട്ടേഴ്‌സ് തന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

You might also like