നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലെ മൗനം; ബൈഡൻ സർക്കാരിനെതിരെ പ്രതിഷേധം

0

അബൂജ: നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങൾ ഉയർത്തിക്കാട്ടുന്ന റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും പ്രത്യേക ആശങ്കയുള്ള (സിപിസി) രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നൈജീരിയയെ ഒഴിവാക്കിയതില്‍ ബൈഡന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിനെതിരെ പ്രതിഷേധം. സിപിസി പട്ടികയില്‍ നിന്ന് നൈജീരിയയെ ഒഴിവാക്കിയത് മതസ്വാതന്ത്ര്യത്തോടുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നയത്തിലെ പൊരുത്തക്കേട് വെളിപ്പെടുത്തുന്നതാണെന്ന് മതസ്വാതന്ത്ര്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് 200 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും മതസ്വാതന്ത്ര്യ സാഹചര്യത്തെ എടുത്തുകാണിക്കുന്നു. ലോകമെമ്പാടും കൂടി വരുന്ന മത അസഹിഷ്ണുതയെ യു‌എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ അപലപിച്ചു. എല്ലാവർക്കും അവരുടെ വിശ്വാസങ്ങൾ തിരഞ്ഞെടുക്കാനും പ്രാവർത്തികമാക്കാനും കഴിയുന്ന ലോക ദർശനമാണ് വേണ്ടതെന്ന് അദേഹം പറഞ്ഞു.

മത സ്വാതന്ത്ര്യ ലംഘകരെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന് അറിയാമെങ്കിലും നൈജീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ കാണിച്ച നിസംഗതയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളെ ആഭ്യന്തര ഏറ്റുമുട്ടലുകളായും വര്‍​ഗീയവത്ക്കരിക്കപ്പെട്ട ഇസ്ലാമിക ഗ്രൂപ്പുകളേക്കാൾ വിഭവങ്ങൾക്കായുള്ള മത്സരത്തിൻ്റെ ഫലമായും അവതരിപ്പിച്ചത് തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

You might also like