മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ സ്ഥിരീകരിച്ച സഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം.

0

ദില്ലി: മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം ബാധിച്ച ഗര്‍ഭിണികളെയും, അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണമെന്നും, ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും , ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും കീടങ്ങളെ തുരത്താനും, അണുമുക്തമാക്കാനും നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 8 സിക്ക വൈറസ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

You might also like