കാനഡയിൽ കുടിയേറി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടവർക്ക് തിരിച്ചടിയായി ജീവിതച്ചെലവ്
ഒട്ടാവ: കാനഡയിൽ കുടിയേറി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടവർക്ക് തിരിച്ചടിയായി ജീവിതച്ചെലവ്. കഴിഞ്ഞ വർഷങ്ങളിൽ റെക്കോർഡ് ഉയരത്തിലാണ് കാനഡ കുടിയേറ്റം കണ്ടത്. എന്നാൽ കുറഞ്ഞ അവസരങ്ങൾ, കുറഞ്ഞ വേതനം, ഉയർന്ന നികുതികൾ, ഭവനചെലവ് എന്നിവ കാരണം പകുതിയിലേറെ പേരും രാജ്യം വിടുകയാണ്. അഞ്ചിൽ രണ്ട് പേർ താമസിക്കുന്ന പ്രവിശ്യ തന്നെ വിടുകയാണെന്നാണ് റിപോർട്ടുകൾ പറയുന്നത്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പുതിയ ഡാറ്റ, കനേഡിയൻമാർ കൂടുതലും ആൽബർട്ടയിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു. വരും വർഷങ്ങളിൽ ഈ ട്രെൻഡ് വർദ്ധിച്ചേക്കാം. സ്ഥലംമാറ്റം പരിഗണിക്കുന്നവരിൽ കൂടുതലും സമീപകാലത്ത് കാനഡയിൽ എത്തിയവരാണ്. 10-ൽ മൂന്ന് കനേഡിയൻമാരും (28%) ഭവനചെലവ് കാരണമാണ് തങ്ങളുടെ പ്രവിശ്യയിൽ നിന്ന് പുറത്തുപോകാൻ നിര്ബന്ധിതരാകുന്നത്.
ഡൗണ്ടൗൺ ടൊറൻ്റോയിൽ, 44 ശതമാനം പേർ താമസം മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. 22 ശതമാനം പേർ പരിഗണനയിലാണെന്നും പറയുന്നു. മെട്രോ വാൻകൂവറിൽ മൂന്നിൽ ഒരാൾക്ക് (33%) ദീർഘകാലമായി താമസിക്കാൻ പറ്റുമോ എന്ന് ഉറപ്പില്ല. പത്തിൽ മൂന്ന് (28%) കനേഡിയൻമാർ പറയുന്നത് നിലവിലെ ഭവന ചെലവ് കാരണം തങ്ങൾ താമസിക്കുന്ന പ്രവിശ്യ വിട്ടുപോകുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്ന്.