ഭൂമിക്ക് നേരെ വരുന്ന കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.

0

ന്യൂഡൽഹി :ഭൂമിക്ക് നേരെ വരുന്ന കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മണിക്കൂറില്‍ 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്. 260 അടി വ്യാസമുള്ള ആ ഛിന്നഗ്രഹം (asteroid) ഭൂമിയിൽ ഇടിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഈ വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ അപകടകാരികളായാണ് ഗവേഷകർ കണക്കാക്കുന്നത്.

തിങ്കളാഴ്ചയാണ് 2024 എം.ടി.1 ഭൂമിക്ക് ഏറ്റവും അടുത്തായി എത്തുക എന്നാണ് കണക്കുകൂട്ടുന്നത്. ഭൂമിയ്ക്ക് 15 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ നാലിരട്ടിയോളം ദൂരമാണ് ഇത്. കേള്‍ക്കുമ്പോള്‍ ഇത് വലിയ അകലമാണെന്ന് തോന്നുമെങ്കിലും ജ്യോതിശാസ്ത്ര തോതുകള്‍ വെച്ചുനോക്കിയാല്‍ ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കുക.

You might also like