ഗാസയിൽ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം ; പത്ത് പേർ കൊല്ലപ്പെട്ടു

0

ഗാസ: മദ്ധ്യ ഗാസയിലെ ബുറേജി അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. റോഡിൽ കളിക്കുകയായിരുന്ന അഞ്ച് കുട്ടികളും കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അബു റസാസ് റൗണ്ട് എബൗട്ടിന് സമീപം കൂട്ടംകൂടിയ സാധാരണക്കാർക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ മുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നിരവധി പേർക്ക് പരിക്കേറ്റു. അതിനിടെ, ഗാസ സിറ്റിയുടെ കൂടുതൽ ഉൾഭാഗങ്ങളിലേക്ക് ഇസ്രയേൽ ടാങ്കുകളെത്തി. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് സൈനിക നീക്കത്തിന് മുമ്പുതന്നെ ഇസ്രായേൽ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രക്ഷപ്പെടാൻ സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്നാണ് ഫലസ്തീൻകാർ പറയുന്നത്. 23 ലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ഇതിനകം തന്നെ പലായനം ചെയ്തുകഴിഞ്ഞു. പതിനായിരങ്ങൾ അഭയാർത്ഥി ക്യാമ്പുകളിലാണ്.

You might also like