ഇന്ത്യക്കാരനടക്കം വിദഗ്‌ധരായ 16 ഡോക്ടർമാർക്ക് പൗരത്വം നൽകി സൗദി അറേബ്യ
റിയാദ് : ഇന്ത്യക്കാരനടക്കം വിദഗ്‌ധരായ 16 ഡോക്ടർമാർക്ക് പൗരത്വം നൽകി സൗദി അറേബ്യ. കിങ് സൗദ് മെഡിക്കൽ സിറ്റിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഹെഡ് ആയ ഡോക്‌ടർ ഷമീം അഹമ്മദാണ് പൗരത്വം ലഭിച്ച ഇന്ത്യക്കാരൻ.
അതോടൊപ്പം വിവിധ മെഡിക്കൽ മേഖലകളിൽ പ്രാവീണ്യം ലഭിച്ച സിറിയൻ, ഇിജിപ്ഷ്യൻ അമേരിക്കൻ പൗരൻമാരടക്കം വിവിധ രാജ്യക്കാർ പൗരത്വം ലഭിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സ്ഥാപനമായ നൂൺ സിഇഒ ഫറാസ് ഖാലിദ്, ഹദീസ് വിദഗ്‌ധനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ബിൻ ഇസ്ഹാഖ് ബിൻ മുഹമ്മദ് ആലു ഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പ്രഫസറും മതപണ്ഡിതനുമായ മാഹിർ അബ്ദുൽറഹീം ഖോജ എന്നിവർ പൗരത്വം നേടിയിരുന്നു. വിവിധ മേഖലകളിൽ വിദഗ്‌ധരായ ഒട്ടേറെ പേർക്ക് സൗദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്.