ചൈനീസ് സ്റ്റീലിനെ പൂട്ടാൻ ബൈഡൻ; പുതിയ താരിഫ് പ്രഖ്യാപിച്ചു

0

വാഷിംഗ്‌ടൺ:  മെക്സിക്കോ വഴി സ്റ്റീൽ, അലുമിനിയം കയറ്റുമതി നടത്തുന്ന ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് യുഎസ്. നികുതി ഒഴിവാക്കണമെങ്കിൽ മെക്സിക്കോ വഴി ഷിപ്പിംഗ് നടത്തുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഉറവിടം  തെളിയിക്കണമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

ഇതിന്റെ ഭാഗമായി ചൈനീസ് സ്റ്റീൽ, മെക്സിക്കൻ അലുമിനിയം എന്നിവയ്ക്ക് ബൈഡൻ പുതിയ താരിഫ് പ്രഖ്യാപിച്ചു. മെക്‌സിക്കോയിൽ നിന്ന് എത്തുന്ന സ്റ്റീലിന് 25% തീരുവ ചുമത്താൻ തീരുമാനിച്ചതായി ബൈഡൻ പറഞ്ഞു.  ചൈന, റഷ്യ, ബെലാറസ് അല്ലെങ്കിൽ ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഉരുക്കി കൊണ്ടുവരുന്ന മെക്സിക്കോയിൽ നിന്നുള്ള അലുമിനിയത്തിനാണ് താരിഫ് ചുമത്തുമെന്ന്  അറിയിച്ചിരിക്കുന്നത്.

മെക്സിക്കോയുടെ ഉൽപന്നങ്ങളായ സ്റ്റീൽ, അലൂമിനിയം എന്നിവയുടെ ഇറക്കുമതി സുസ്ഥിരമായി തുടരാൻ അനുവദിക്കുന്നതിനുള്ള നിരവധി നടപടികളിൽ അമേരിക്കയും മെക്സിക്കോയും സമ്മതിച്ചിട്ടുണ്ടെന്ന് ബൈഡൻ  പറഞ്ഞു.

You might also like