ക്രൈസ്തവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ചൈന
ക്രിസ്ത്യാനികൾക്കും ഒപ്പം മറ്റെല്ലാ മതവിഭാഗങ്ങൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈനീസ് അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിവിധ ചർച്ചകൾ സംഘടിപ്പിച്ചു കഴിഞ്ഞു.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം പ്രസംഗം ഉൾപ്പെടെയുള്ള സഭാ കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥർ സഭാ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സോഷ്യലിസത്തെക്കുറിച്ചും മറ്റ് കമ്മ്യൂണിസ്റ്റ് പഠനങ്ങളെക്കുറിച്ചും പ്രസിഡൻ്റ് ഷി ജിൻപിങ്ങിന്റെ പഠിപ്പിക്കലുകൾ ചൈനയിലെ പള്ളികളിലെ പ്രഭാഷണത്തിലും ഉണ്ടാകണമെന്നാണ് പുതിയ ആവശ്യം. ജിൻപിങ്ങിന്റെ പഠിപ്പിക്കലുകൾ ചൈനയിലെ പള്ളികളിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്താത്ത സമൂഹം സാമൂഹിക ഐക്യത്തിനും പുരോഗതിക്കും ഭീഷണിയായി കണക്കാക്കപ്പെടുന്നു.