ഡ​സ​ൻ ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഗസ്സയിൽ നിന്ന് പുതുതായി ക​ണ്ടെ​ടു​ത്ത​ത്.

0

​സ​ൻ ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഗസ്സയിൽ നിന്ന് പുതുതായി ക​ണ്ടെ​ടു​ത്ത​ത്. നിരവധി മൃതദേഹങ്ങൾ കെട്ടിടാവശിഷ്​ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്​​. ഗ​സ്സ സി​റ്റി​യു​ടെ സമീപത്തെ തെൽ അ​ൽ ഹ​വ​യിലും പ​രി​സ​ര​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 70 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ​കൊ​ല്ല​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെയുള്ള മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടുത്തത്​. തെൽ അ​ൽ ഹ​വ​യി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​സ്രാ​യേ​ൽ സേ​ന പി​ന്മാ​റി​യ​ത്.

ആ​ഴ്ച​ക​ൾ നീ​ണ്ട വ്യോ​മാ​ക്ര​മ​ണ​ത്തിന്റെ ബാക്കിപത്രം തീർത്തും ഹൃദയഭേദകമാണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റ്റാ​നും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ പോലും ഇ​സ്രാ​യേ​ൽ സേ​ന ത​ട​യു​ക​യാ​ണ്. ഷു​ജ​യ്യ​യി​ലും സ്​ഥിതി ഇതുതന്നെ. നിരവധി മൃതദേഹങ്ങളാണ്​ ഇവിടെ നിന്നും കണ്ടെത്തിയത്​. ​താൽക്കാലിക ക്യാ​മ്പു​ക​ളി​ൽ തി​ങ്ങി​ഞെ​രു​ങ്ങി ക​ഴി​യു​ന്ന പ​ല​രും പ​ട്ടി​ണി​യി​ലാ​ണെന്ന്​ ആംനസ്​റ്റി ഇൻറർനാഷനൽ അറിയിച്ചു. റഫയിലും മ​ധ്യ ഗ​സ്സ​യി​ലെ നു​​സെ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ബ്രി​ട്ട​നി​ൽ​നി​ന്നു​ള്ള അ​ൽ ഖൈ​ർ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ നാ​ല് പ്ര​വ​ർ​ത്ത​ക​രും കൊ​ല്ല​പ്പെ​ട്ടവരിൽ ഉൾപ്പെടും. അത്യന്തം ഞെട്ടിക്കുന്ന വാർത്തകളാണ്​ ഗസ്സ സിറ്റിയിൽ നിന്നും മറ്റും പുറത്തു വരുന്നതെന്ന്​ യു.എൻ പ്രതികരിച്ചു.

You might also like