സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് പാ. സി സി തോമസ് വേൾഡ് മിഷൻ റപ്രസൻ്റിറ്റിവ് പാസ്റ്റർ ബെന്നിസൺ മത്തായി

0

ഇന്ത്യാനാപോലിസ്: അമേരിക്കയിലെ ഇന്ത്യാനാപോലിസിൽ നടന്ന ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയിൽ
സഭയുടെ സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ടായി പാസ്റ്റർ സി സി തോമസിനെയും വേൾഡ് മിഷൻ റപ്രസൻ്റിറ്റീവായി പാസ്റ്റർ ബെന്നിസൺ മത്തായിയെയും നിയമിച്ചു. മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ടായി ഡോ. സുശീൽ മാത്യൂവും കുവൈറ്റ് നാഷണൽ ഓവർസിയറായി ഡോ. സുജു ജോണും ബംഗ്ലാദേശ്
നാഷണൽ എജ്യുക്കേഷൻ ഡയറക്ടറായി ഡോ. ഏബ്രഹാം വർഗീസും നേപ്പാൾ നാഷണൽ എജ്യുക്കേഷൻ ഡയറക്ടറായി ഡോ. ഷിബു സാമുവേലും പ്രവർത്തിക്കും. പുതിയ നിയമനങ്ങളിലൂടെ സഭയുടെ
അന്തർദേശീയ തലത്തിലും മലയാളികൾ മികച്ചസ്ഥാനം കണ്ടെത്തുകയാണ്.

സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ടായി ചുമതലയേൽക്കുന്ന പാസ്റ്റർ സി സി തോമസ് കേരളാ സ്റ്റേറ്റ് ഓവർസിയറായി കഴിഞ്ഞ എട്ട് വർഷം പ്രവർത്തിച്ചിരുന്നു. യൂത്ത് ഡയറക്ടർ, സെമിനാരി അഡ്മിനിസ്ട്രേറ്റർ, കൗൺസിൽ അംഗം എന്നീ നിലകളിൽ തിളങ്ങിയ പാസ്റ്റർ സി സി തോമസ് നിലവിൽ ഇന്ത്യാ ഗർവേണിംഗ് ബോഡി ചെയർമാനാണ്.

You might also like