ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ വ​​​​ധ​​​​ശ്ര​​​​മം: തോ​​​​മ​​​​സ് മാ​​​​ത്യു ക്രൂ​​​​ക്സ് എ​​​​ന്ന​​യാ​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നും എ​​​​ഫ്ബി​​​​ഐ

0

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: മു​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ വ​​​​ധ​​​​ശ്ര​​​​മം പ്രാ​​​​ദേ​​​​ശി​​​​ക തീ​​​​വ്ര​​​​വാ​​​​ദ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ഫെ​​​​ഡ​​​​റ​​​​ൽ ബ്യൂ​​​​റോ ഓ​​​​ഫ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ (എ​​​​ഫ്ബി​​​​ഐ).

തോ​​​​മ​​​​സ് മാ​​​​ത്യു ക്രൂ​​​​ക്സ് (20) എ​​​​ന്ന​​യാ​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നും എ​​​​ഫ്ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും എ​​​​ഫ്ബി​​​​ഐ​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി ബ്രാ​​​​ഞ്ച് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റോ​​​​ബ​​​​ർ​​​​ട്ട് വെ​​​​ൽ​​​​സ് പ​​​​റ​​​​ഞ്ഞു.

തീ​​​​വ്ര​​​​വാ​​​​ദ വി​​​​രു​​​​ദ്ധ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അ​​​​ക്ര​​​​മി മ​​​​രി​​​​ച്ച​​​​ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ ബാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്ന് എ​​​​ഫ്ബി​​​​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ക്രി​​​​സ്റ്റ​​​​ഫ​​​​ർ റേ ​​​​പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ൽ എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളും തു​​​​റ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ന് പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും റേ ​​​​പ​​​​റ​​​​ഞ്ഞു. ക്രൂ​​​​ക്‌​​​​സി​​​​ന് ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള മാ​​​​ന​​​​സി​​​​ക പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​താ​​​​യി സൂ​​​​ച​​​​ന​​​​യി​​​​ല്ലെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്നു.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മു​​​​ൻ​​​​പ് ഇ​​​​യാ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പോ​​​​സ്റ്റു​​​​ക​​​​ളോ കു​​​​റി​​​​പ്പു​​​​ക​​​​ളോ പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നോ എ​​​​ന്ന കാ​​​​ര്യ​​​​വും അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.

You might also like