കേരളത്തിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ച് ഫ്ലൈനാസ്

0

റിയാദ്: സൗദി അറേബ്യയുടെ ബജറ്റ് എയർലൈനായ ഫ്ലൈനാസും കേരളത്തിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു. റിയാദിൽനിന്ന് കൊച്ചിയിലേക്കാണ് സെപ്തംബർ രണ്ട് മുതൽ നേരിട്ടുള്ള പുതിയ വിമാന സർവീസ്. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഈ സർവീസ് ലഭ്യമാകുക.

സൗദി തലസ്ഥാനമായ റിയാദിൽ നിന്ന് കൊച്ചിയിലേക്കാണ് നോൺ-സ്റ്റോപ്പ് സർവീസുകൾ പ്രഖ്യാപിച്ചത്. സെപ്റ്റംബർ രണ്ട് മുതലാണ് ആരംഭിക്കുന്നത്. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ റിയാദിൽനിന്നും കൊച്ചിയിലേക്കും തിരിച്ചും വിമാനങ്ങൾ സർവീസ് നടത്തും. പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. രാത്രി പത്ത് മണിക്കാണ് വിമാനം റിയാദിൽ നിന്നും പുറപ്പെടുക. രാവിലെ അഞ്ചേ അമ്പതിന് കൊച്ചിയിലെത്തും

You might also like