എന്‍ഡിഎയുടെ അംഗബലം കൂടി; വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ഒന്നിച്ച് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

0

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും ലോക്‌സഭയില്‍ ഒന്നിച്ച് പാസാക്കിയെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയെടുക്കുന്നതിനാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ആവശ്യമായ അംഗബലം ലഭിച്ചാലുടന്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് നീക്കം.

കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയ ബില്ലും അവതരിപ്പിച്ചിരുന്നെങ്കിലും ഇരുസഭകളിലും ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

എന്നാല്‍ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ഉദ്ദവ് താക്കറെയുടെ ശിവസേനയിലും ഉണ്ടായ അപസ്വരങ്ങളും കൂറുമാറ്റങ്ങളും എന്‍ഡിഎ മുന്നണിയുടെ നില ശക്തമാക്കി

You might also like