റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; 10 മരണം, തുറമുഖ ടെർമിനലും ആക്രമണത്തിനിരയായി

0

മോസ്കോ: റഷ്യയിലും യുക്രെയ്നിലും നടന്ന ഡ്രോൺ ആക്രമണങ്ങളിൽ 10 പേർ മരിച്ചു. മോസ്കോ പരിസരത്ത് നടന്ന യുക്രെയ്ൻ ഡ്രോൺ വർഷത്തിൽ അഞ്ചുപേരും യുക്രെയ്നിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്. റഷ്യയിൽ മോസ്കോ നഗരത്തിന് സമീപം ചെഖോവ് മുനിസിപ്പൽ ജില്ലയിൽ നൊവോസെൽകി വ്യവസായ സോണിലാണ് ആക്രമണമുണ്ടായത്. ലെനിൻഗ്രാഡ് മേഖലയിൽ ഓൺലൈൻ വ്യാപാര കമ്പനി വൈൽഡ്ബെറീസിന്റെ വെയർഹൗസും ആക്രമിക്കപ്പെട്ടു. രാത്രിയിൽ 320 യുക്രെയ്ൻ ഡ്രോണുകൾ തടുത്തിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

You might also like