ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് റിയാദിലെ കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട്.

0

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ ഒരുങ്ങുകയാണ് റിയാദിലെ കിങ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ട്. പുതിയ വിമാനത്താവളം 2030തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആറ് ഭീമൻ റൺവേകൾ അടങ്ങുന്നതായിരിക്കും വിമാനത്താവളം. ഇതുവഴി ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് കരുതുന്നത്.

23 ബില്യൺ പൗണ്ട് ചിലവിലാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്. 57 ചതുരശ്ര കിലോമീറ്ററിലാണ് വിമാനത്താവളം. ഇതോടൊപ്പം 12 ചതുരശ്ര കിലോമീറ്ററിൽ തയ്യാറാവുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകൾ യാത്രക്കാർക്ക് പുതിയ ഷോപ്പിംഗ് അനുഭവവും നൽകും. ഫോസ്റ്റർ പാർട്ണേഴ്സ് എന്ന കമ്പനിയാണ് വിമാനത്താവളത്തിന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ളത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിലുള്ള ടെർമിനലുകളുമായി പുതിയ വിമാനത്താവളം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

You might also like