ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള നേവി-ആര്‍മി സംഘത്തിന്റെ സംയുക്ത തിരച്ചില്‍ ഗംഗാവലി പുഴയിൽ തുടരുകയാണ്. ശക്തമായ അടിയൊഴുക്കുള്ളതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്നാണ് ആശങ്ക. നിലവിൽ ആറ് നോട്സിലുള്ള ഒഴുക്ക് മൂന്ന് നോട്സിലെത്തിയാലേ ഡൈവർമാർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാൻ സാധിക്കുകയുള്ളൂ. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ക്യാമറയുൾപ്പടെ എത്തിച്ചാണ് പരിശോധന നടത്തുന്നത്. സോണാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുന്നുണ്ട്.