മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് അപകടം
മുംബൈ: മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് അപകടം. ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകർന്ന് വീണത്. സംസ്ഥാന പൊലീസും ഫയർഫോഴ്സും എൻ.ഡി.ആർ.എഫും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. നവി മുംബൈയിലെ ഷഹബാസ് വില്ലേജിലാണ് അപകടം സംഭവിച്ചത്. നിരവധി പേർ കെട്ടിടാവശിഷ്‍ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം.