എട്ടുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റിൽ തയ്‌വാനിൽ എട്ടു മരണം.

0

തയ്‌വാൻ: എട്ടുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റിൽ തയ്‌വാനിൽ എട്ടു മരണം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുങ് നഗരത്തിൽ പലഭാഗങ്ങളിലും പ്രളയമുണ്ടായി. ഏകദേശം 866 ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. എണ്ണക്കപ്പലും ചരക്കുകപ്പലും പ്രളയത്തിൽ മുങ്ങി. ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ തയ്‌വാനിലും ഫിലിപ്പൈൻസിലും കനത്ത നാശനഷ്ടം ഉണ്ടായി. രണ്ടു ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങി. ചൈന തയ്‌വാനിലേക്കുള്ള നൂറുകണക്കിന്‌ വിമാനങ്ങൾ റദ്ധ് ചെയ്തു. തീവണ്ടി സർവീസുകൾ രാജ്യത്ത് നിർത്തി വെച്ചിട്ടുണ്ട്.

You might also like