ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്
ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്. കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ട്രാക്ക് ചെയ്തു. ഐഐടി ബോംബെയിലെ സ്‌പേസ് ടെക്‌നോളജി ആൻഡ് അസ്‌ട്രോഫിസിക്‌സ് റിസർച്ച് (സ്റ്റാർ) ലാബിലെ ആസ്‌ട്രോഫിസിസ്റ്റായ വരുൺ ഭാലേറാവു എക്‌സിൽ ഛിന്നഗ്രഹത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 4,500 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഐഐടി ബോംബെയുടെയും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെയും (ഐഐഎ) സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് ഗ്രോത്ത്-ഇന്ത്യ. ബഹിരാകാശത്തും പ്രപഞ്ചത്തിലുമുള്ള ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ തുടങ്ങിയവയെ പഠിക്കുന്ന ടൈം-ഡൊമെയ്ൻ ജ്യോതിശാസ്ത്രത്തിൽ ഗ്രോത്ത് വൈദഗ്ധ്യം നേടിയുണ്ട്.