വെടിനിർത്തലിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച

0

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്  റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തി. ഫ്ലോറിഡയിലെ ട്രംപിൻ്റെ എസ്റ്റേറ്റിലായിരുന്നു കൂടിക്കാഴ്ച. പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് എന്നിവരുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തി.

നെതന്യാഹുവിനെയും ഭാര്യ സാറയെയും അഭിവാദ്യം ചെയ്ത ട്രംപ് കമലാ ഹാരിസിനെ വിമർശിച്ചു. നെതന്യാഹുവിൻ്റെ സന്ദർശനത്തിന് ശേഷം ഇസ്രായേൽ അധിനിവേശത്തിനിടെ ഗാസയിൽ സിവിലിയന്മാർ വൻതോതിൽ കൊല്ലപ്പെട്ടതിനെ  കമല ഹാരിസ് വിമർശിച്ചിരുന്നു.

You might also like