ഒഡിഷയിലെ ഭുവനേശ്വറിൽ ചരക്ക് തീവണ്ടി പാളം തെറ്റി.

0
 ഭുവനേശ്വർ: ഒഡിഷയിലെ ഭുവനേശ്വറിൽ ചരക്ക് തീവണ്ടി പാളം തെറ്റി. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.മാഞ്ചേശ്വർ റെയിൽവേ സ്റ്റേഷൻ യാർഡിൽ തിങ്കളാഴ്ച പുലർച്ചെ 1.35ഓടെയാണ് അപകടമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.അപകടത്തിന് പിന്നാലെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകൾ സമയം മാറ്റിയിട്ടുണ്ട്. രാവിലെയോടെ ഗതാഗതം പുന:സ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.
You might also like