ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു

0

ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇസ്മായിലിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്മായില്‍ ഹനിയ്യയുടെ മരണത്തില്‍ പാലസ്തീന്‍ ജനതക്കും ഇസ്‌ലാമിക സമൂഹത്തിനും ഇറാനിയന്‍ രാഷ്ട്രത്തിനും ഇറാന്‍ സായുധ സേനയിലെ സായുധ സൈനിക വിഭാഗം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അനുശോചനം അറിയിച്ചു.

പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയുമായും ഇസ്മായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

You might also like