ബാഗ്ദാദ്: അമേരിക്കൻ സേന ഇറാഖിൽ വ്യോമാക്രമണം നടത്തി. അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ആക്രമണം നടത്തിയത് പ്രതിരോധം മുൻനിർത്തിയായിരുന്നു എന്ന് അറിയിച്ച അമേരിക്കൻ സേനാ വൃത്തങ്ങൾ, ഇത് അമേരിക്കൻ സേനയ്ക്കും സഖ്യസേനകൾക്കും നേരെ ഡ്രോൺ ആക്രമണം നടത്താൻ തയ്യാറെടുത്തിരുന്നവരെ ലക്ഷ്യമിട്ടായിരുന്നുവെന്നും വിശദീകരിക്കുകയുണ്ടായി. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. ഇത് അമേരിക്കൻ സേന ഫെബ്രുവരി മാസത്തിന് ശേഷം ഇറാഖിൽ നടത്തുന്ന ആദ്യ വ്യോമാക്രമണം ആയിരുന്നു.