നീരൊഴുക്ക് വർദ്ധിച്ചതോടെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു; ജാഗ്രത നിർദേശം നൽകി കേന്ദ്ര ജല കമ്മീഷൻ

0

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെയും ഡാമുകളിലെയും ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു. കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആശങ്ക വർധിപ്പിച്ചു കൊണ്ട് ഇടുക്കിയിൽ ജലനിരപ്പ് 52.81 ശതമാനമായി. വ​യ​നാ​ട്​ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 83.26 ​ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

ജ​ല​സേ​ച​ന വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ലും സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​ര​മാ​വ​ധി​യി​ലേ​ക്ക്​ വെ​ള്ള​മെ​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​ടു​ക്കി​യി​ലെ ക​ല്ലാ​ർ​കുട്ടി -98.09, ലോ​വ​ർ പെ​രി​യാ​ർ -100, തൃ​ശൂ​ർ പെ​രി​ങ്ങ​ൽ​കു​ത്ത്​ -94.46, മാ​ട്ടു​പ്പെ​ട്ടി -97.48, പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ർ -68.71 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് കൂടിയ ​ ജ​ല​നി​ര​പ്പ്. നെ​യ്യാ​ർ, മ​ല​ങ്ക​ര, വാ​ഴാ​നി, പീ​ച്ചി, ശി​രു​വാ​ണി, കാ​ഞ്ഞി​ര​പ്പു​ഴ, മീ​ങ്ക​ര, പോ​ത്തു​ണ്ടി, മം​ഗ​ലം തു​ട​ങ്ങി​യ ഡാ​മു​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 70 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലേ​ക്ക്​ ജ​ല​നി​ര​പ്പു​യ​ർ​ന്നു.

You might also like