ഹിമാചലിൽ മേഘവിസ്‌ഫോടനം, പ്രളയം; വൻ നാശനഷ്‌ടം

0

ഷിംല: ഹിമാചലിലെ കുളു ജില്ലയിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. ഇന്നലെ പുലർച്ചെയാണ് മണികരനിലെ തോഷ് മേഖലയിൽ പ്രളയം ഉണ്ടായത്. നടപ്പാലവും കെട്ടിടങ്ങളുമുൾപ്പെടെ ഒലിച്ചുപോയി. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥതിഗതികൾ വിലയിരുത്തകയാണെന്നും കുളു ടോറുൾ ഡെപ്യൂട്ടി കമ്മിഷണർ എസ്.രവീഷ് പറഞ്ഞു. നദിക്കരയിലുള്ള ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ദ്ധ സംഘം തോഷ് മേഖലയിൽ എത്തിയിട്ടുണ്ട്. മഴക്കാലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കുമെന്നും മുന്നറിയിപ്പ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഹിമാചലിൽ അതിശക്തമായ മഴയാണ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

You might also like