ലാർജ് ലാംഗ്വേജ് മോഡലായ ലാമ3.1 പുറത്തിറക്കിയതിന് പിന്നാലെ ഇൻസ്റ്രാഗ്രാമിൽ പുതിയ ഫീച്ചറുമായി മെറ്റ.

0

ലാർജ് ലാംഗ്വേജ് മോഡലായ ലാമ3.1 പുറത്തിറക്കിയതിന് പിന്നാലെ ഇൻസ്റ്രാഗ്രാമിൽ പുതിയ ഫീച്ചറുമായി മെറ്റ. ഉപഭോക്താക്കൾക്ക് അവരവരുടെ പേരിൽ തന്നെ ഫോളോവർമാരുമായി ചാറ്റ് ചെയ്യാൻ കഴിയുന്ന എ.ഐ ക്യാരക്റ്റർ നിർമിക്കുന്ന എ.ഐ സ്റ്റുഡിയോ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. ഈ സൗകര്യം പ്രധാനമായും ഒരുക്കിയിരിക്കുന്നത് കോൺഡന്റ് ക്രിയേറ്റേഴ്സിനും വാണിജ്യ സ്ഥാപനങ്ങൾക്കുമാണ്. സ്വന്തം പ്രൊഫൈലിലെ വിവരങ്ങൾ നൽകിയിരിക്കുന്ന് ഈ എ.ഐ ക്യാരക്റ്ററുകൾ, ഫോളോവർമാരുടെ ചാറ്റിന് മറുപടി നൽകും. ഇൻസ്റ്റാഗ്രാമിൽ നേരിട്ടോ, അല്ലെങ്കിൽ മെറ്റ എ.ഐ സ്റ്റുഡിയോ വഴിയോ ഈ ക്യാരക്റ്ററുകൾ നിർമിക്കാം.

You might also like