കനത്ത മഴ: യു എ ഇയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

0
അബുദാബി: തിങ്കളാഴ്ച യു എ ഇയിൽ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്യുകയുണ്ടായി. മഴക്കൊപ്പം ദുബൈ-അല്‍ ഐന്‍ റോഡിലും, അല്‍ ഐനിലെ മസകിനിലും ആലിപ്പഴ വര്‍ഷവുമുണ്ടായി. കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളിലും അല്‍ ഐനില്‍ മിതമായതോ, തീവ്രത കൂടിയതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. അബുദാബിയിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യു എ ഇയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാറ്റിന് സാധ്യതയുള്ളത് ബുധനാഴ്ച രാത്രി 7 മണി വരെയാണ്.
You might also like