തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം: കർശന നിരീക്ഷണം നടത്താൻ ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ഇന്ന് നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം കിട്ടിയേക്കാനാണ് സാധ്യത. നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചത് അഞ്ചു പേർക്കാണ്. അതിലൊരു യുവാവ് കഴിഞ്ഞ 23ന് മരിച്ചിരുന്നു. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് രോഗബാധിതരെല്ലാം. ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ടെങ്കിലും മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധയുടെ ഉറവിടമെന്ന് കരുതുന്നത് കാവിൻകുളമാണ്. ഇവിടെ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഛർദി, തലവേദന, കഴുത്തിൻ്റെ പിൻഭാഗത്ത് വേദന എന്നീ രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന പക്ഷം, ഉടനടി തന്നെ ചികിത്സ തേടണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
You might also like