പുതിയ 900 കിലോമീറ്റർ റെയിൽപാതയ്ക്ക് രാജ്യത്തിന് അനുമതി ലഭിച്ചു
ന്യൂഡൽഹി: പുതിയ 900 കിലോമീറ്റർ റെയിൽപാതയ്ക്ക് രാജ്യത്തിന് അനുമതി ലഭിച്ചു. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് 24,657 കോടിയുടെ പുതിയ പദ്ധതികൾക്കാണ്.
അനുമതി ലഭിച്ചിരിക്കുന്നത് ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകൾക്കാണ്. അതേസമയം, പട്ടികയിൽ കേരളത്തിലൂടെയുള്ള പാതകൾ ഉൾപ്പെടുത്തിയിട്ടില്ല. എട്ട് റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ്. ഇക്കാര്യം അറിയിച്ചത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ്.
പാത കടന്നു പോകുന്നത് ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ജാർഖണ്ഡ്, ബിഹാർ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 14 ജില്ലകളിലൂടെയാണ്. 64 പുതിയ സ്റ്റേഷനുകളും നിർമ്മിക്കുന്നതായിരിക്കും.