ഗാസയിൽ വീണ്ടും സ്കൂളിൽ ബോംബാക്രമണം
ഗാസ: ഗാസയിൽ വീണ്ടും സ്കൂളിൽ ബോംബാക്രമണം. അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ആണ് ബോംബാക്രമണം നടത്തിയത്. ആക്രമണമുണ്ടായത് ദരജ് മേഖലയിലെ സ്കൂളിനു നേർക്കാണ്. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചത് 100 പേരാണെന്നാണ് റിപ്പോർട്ട്. ഈ സ്‌കൂളിൽ അഭയം തേടിയിരുന്നത് യുദ്ധത്തിൽ ഭവനരഹിതരായ പലസ്തീൻകാരായിരുന്നു. നിരവധി പേർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.