ജപ്പാനിൽ 1 മിനിറ്റിൻ്റെ ഇടവേളയിൽ ശക്തമായ 2 ഭൂചലനങ്ങൾ

0

ടോക്കിയോ: ജപ്പാനിൽ 1 മിനിറ്റിൻ്റെ ഇടവേളയിൽ അനുഭവപ്പെട്ടത് ശക്തമായ രണ്ട് ഭൂചലനങ്ങളാണ്. ജപ്പാനിലെ ടോക്കിയോയിലാണ് ഭൂചലനങ്ങൾ ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.9 ഉം, 7.1 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനമാണ് വ്യാഴാഴ്ച്ച ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ക്യൂഷു, ഷികോകു ദ്വീപുകളിൽ ഉണ്ടായത്.

പ്രധാനപ്പെട്ട നഗരങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടത് ഇതിന് തൊട്ടുപിന്നാലെയാണ്. സുനാമി മുന്നറിയിപ്പ് നൽകിയിരുന്നത് മിയാസാക്കി, ഓയിറ്റ. കാഗോഷിമ, എഹിം എന്നിവിടങ്ങളിലാണ്.

ഭൂചലനം നേരിട്ട മേഖല മിയാസാക്കിയിൽ നിന്ന് 20 മൈൽ അകലെയാണ്. ഭൂചലനത്തിൽ മറ്റു അപകടങ്ങൾ ഉണ്ടാവുകയോ, കെട്ടിടങ്ങൾ തകരുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് മേധാവി വ്യക്തമാക്കി.

You might also like