ലണ്ടനിൽ വീണ്ടും ആക്രമണം; യുവതിക്കും 11 കാരിക്കും കുത്തേറ്റു; അക്രമി പിടിയിൽ

0

ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ജനത കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുന്നതിനിടെ ലണ്ടനിൽ വീണ്ടും ആക്രമണം. കത്തിയുപയോ​ഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ 34 കാരിക്കും 11 വയസുള്ള പെൺകുട്ടിക്കും പരിക്കേറ്റു. ലണ്ടനിലെ ലെസിസ്റ്റർ സ്ക്വയറിലായിരുന്നു കത്തിക്കുത്ത് നടന്നത്. സംഭവത്തിൽ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമിച്ചത് കുടിയേറ്റ പൗരനാണോയെന്ന കാര്യവും വ്യക്തമല്ല. ജൂലായ് 29-ന് ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടില്‍ നൃത്ത പരിപാടിക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കുത്തേറ്റ് മരിച്ചിരുന്നു. ലണ്ടനിലേക്ക് കുടിയേറിയെത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റ വിരുദ്ധ കലാപം ആരംഭിച്ചത്

You might also like