ഗ്രീസ് തലസ്ഥാനമായ ഏഥൻസിൽ കാട്ടുതീ പടരുന്നു.

0

ഏഥൻസ്: ഗ്രീസ് തലസ്ഥാനമായ ഏഥൻസിൽ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. നിരവധി വീടുകൾ കത്തി നശിച്ചു. ചരിത്രനഗരമായ മാരത്തോണിൽ കാട്ടുതീയിൽ വ്യാപകനാശം. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ നിയന്ത്രിക്കാൻ നാല് യൂറോപ്യൻ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കുമെന്ന് വിശദമാക്കിയിരിക്കുന്നത്. പ്രാദേശികരായ 650 അഗ്നിരക്ഷാ പ്രവർത്തകരും 200ലേറെ അഗ്നിരക്ഷാ വാഹനങ്ങളും പന്ത്രണ്ടിലേറെ ഏരിയൽ ഫയർ ഫൈറ്റേഴ്സും ശ്രമിച്ചിട്ടും കാട്ടു തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഇത്. ഇറ്റലി, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, റൊമേനിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ പ്രവർത്തകർ ഗ്രീസിലേക്ക് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like