യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി അവതരിപ്പിച്ച ഇൻഷുറൻസ് പദ്ധതിക്ക് സ്വീകാര്യതയേറുന്നു

0

അബുദാബി: ഇന്ത്യൻ പ്രവാസികൾക്ക് ഇനി ധൈര്യമായി ഗൾഫിലേയ്ക്ക് വിമാനം കയറാം, കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടില്ല. ഈ വർഷം മാർച്ച് ഒന്നിന് ആരംഭിച്ച ലൈഫ് പ്രൊട്ടക്ഷൻ പ്ളാൻ (എൽപിപി) എന്ന പദ്ധതിയിൽ ഇതുവരെ 5500ൽ അധികം പ്രവാസികളാണ് അംഗങ്ങളായത്. യുഎഇയിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പ്രവാസി മരണപ്പെടുന്ന സാഹചര്യത്തിൽ കുടുംബത്തിന് 75,000 ദി‌ർഹം (ഏകദേശം 17 ലക്ഷം രൂപ) നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതിയാണിത്. സ്വഭാവിക മരണമായാലും അപകടമരണമായാലും നഷ്ടപരിഹാരം ലഭിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. തൊഴിൽ സംബന്ധമായ മരണങ്ങൾക്കും പരിക്കുകൾക്കും പല കമ്പനികളും ആരോഗ്യ ഇൻഷുറൻസും നഷ്ടപരിഹാരവും നൽകിയിരുന്നെങ്കിലും സ്വഭാവിക മരണത്തിന് കവറേജ് ലഭിച്ചിരുന്നില്ല. ഇതിന്റെ ഫലമായി തൊഴിലാളി മരണപ്പെടുമ്പോൾ കുടുബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമുണ്ടായിരുന്നു.

You might also like