ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഞായറാഴ്ച ഉച്ചയ്‌ക്ക് പ്രാദേശിക സമയം 12.14നാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ
യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഞായറാഴ്ച ഉച്ചയ്‌ക്ക് പ്രാദേശിക സമയം 12.14നാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമപഠനകേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഒമാനിലും യുഎഇയിലെ ചിലയിടങ്ങളിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാർ അറിയിച്ചു.