കാണാതാകുന്നതിന് രണ്ടുദിവസം മുന്‍പ് ജസ്നയെ ലോഡ്ജില്‍ കണ്ടെന്ന് മുണ്ടക്കയം സ്വദേശിനി
പത്തനംതിട്ട: തിരുവല്ലയിൽ നിന്നും കാണാതായ ജസ്ന അജ്ഞാത യുവാവിനൊപ്പം മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നുവെന്ന മുൻജീവനക്കാരിയുടെ വെളിപ്പെടുത്തലോടെ ജസ്ന തിരോധാന കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ജസ്ന എത്തിയെന്ന് പറയപ്പെടുന്ന മുണ്ടക്കയത്തെ ലോഡ്ജിനെ കേന്ദ്രീകരിച്ചാണ് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലുകൾ. ജസ്നയുടെ അവസാന സിസിടിവി ദൃശ്യം ലഭിക്കുന്നത് ഈ പ്രദേശത്ത് വെച്ചാണെന്നതിനാൽ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയ സ്ഥലമാണിത്.ലോഡ്ജ് ഉടമ ബിജു സേവ്യറെ പത്തനംതിട്ട എസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തി തന്നെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു . മുണ്ടക്കയം ബസ് സ്റ്റാന്റിന്റെ നേരേ എതിർ വശത്തുള്ള കെട്ടിടത്തിലാണ് ജസ്ന എത്തിയെന്ന് പറയപ്പെടുന്ന ലോഡ്ജ് പ്രവർത്തിക്കുന്നത്.