ആകാശത്തെ വിസ്മയമായി ‘സൂപ്പർമൂൺ ബ്ലൂ മൂൺ’: കേരളത്തിലും പ്രതിഭാസം ദൃശ്യമായി
ആകാശക്കാഴ്ച്ചകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിലേറെപ്പേരും. അത്തരത്തിലുള്ളവർ കാത്തിരുന്ന ഒരു പ്രതിഭാസമായിരുന്നു സൂപ്പർമൂൺ ബ്ലൂ മൂൺ. ഈ പ്രതിഭാസം ഇന്ത്യയിലും ദൃശ്യമായി.
സൂപ്പർമൂൺ എന്നറിയപ്പെടുന്നത് ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന അവസരത്തിലെ പൂർണ്ണചന്ദ്രനെയാണ്. ബ്ലൂ മൂൺ എന്നറിയപ്പടുന്നത് നാല് പൂര്‍ണ ചന്ദ്രന്‍മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനെയാണ്.
ഇത് ഈ വര്‍ഷത്തെ മൂന്നാമത്തെ പൂർണ്ണചന്ദ്രനാണ്. ഈ പ്രതിഭാസത്തെ സൂപ്പർമൂൺ ബ്ലൂ മൂൺ എന്ന് വിളിക്കുന്നത് രണ്ടു ചാന്ദ്ര ദൃശ്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ്. ഇന്നലെ രാത്രി മുതലാണ് ഇന്ത്യയിൽ ഈ അത്യപൂർവ്വമായ പ്രതിഭാസം ദൃശ്യമായത്. ഇത് 3 ദിവസം തുടരും.
നാസ പറയുന്നത് ബ്ലൂ മൂൺ രണ്ടോ മൂന്നോ വർഷത്തിലൊരിക്കലാണ് ദൃശ്യമാകുന്നത് എന്നാണ്. ഇത് 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും ദൃശ്യമായിരുന്നു.