ഡെല്‍ഹിയില്‍ ഷോപ്പിംഗ് മാളുകള്‍ക്ക് ഇ-മെയിലിലൂടെ ബോംബ് ഭീഷണി
ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാന മേഖലയിലെ വിവിധ ഷോപ്പിംഗ് മാളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി. ചാണക്യ മാള്‍, സെലക്ട് സിറ്റിവാക്ക്, ആംബിയന്‍സ് മാള്‍, ഡിഎല്‍എഫ്, സിനി പോളിസ്, പസഫിക് മാള്‍, പ്രൈമസ് ഹോസ്പിറ്റല്‍, യൂണിറ്റി ഗ്രൂപ്പ് എന്നിവയ്ക്ക് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതായി ഡെല്‍ഹി പോലീസ് അറിയിച്ചു.
‘ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കും,’ എന്നാണ് ഭീഷണി ഇ-മെയിലില്‍ ഉണ്ടായിരുന്നത്. ഇമെയിലുകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ അതാതിടങ്ങളിലെ അധികൃതര്‍ വിവരം അറിയിച്ചതായി പോലീസ് പറഞ്ഞു.
ഭീഷണി സന്ദേശങ്ങളില്‍ ഡെല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരിടത്തുനിന്നും ഇതുവരെ ബോംബ് കണ്ടെത്തിയിട്ടില്ല.