മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ കുറവ്
മഹാരാഷ്ട്രയില്‍ ഇന്ന് പുതിയ 27,918 കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2,773,435 ആയി ഉയര്‍ന്നു.
മാര്‍ച്ച് 23 ന് ശേഷം ആദ്യമായാണ് മഹാരാഷ്ട്രയില്‍ 30,000ല്‍ താഴെ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 139 മരണം കൂടി സംഭവിച്ചതോടെ മരണസംഖ്യ 54,422 ആയി രേഖപ്പെടുത്തി.
340,542 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 129,876 ടെസ്റ്റുകള്‍ നടത്തിയതോടെ സംസ്ഥാനത്ത് ഇത് വരെയുള്ള ടെസ്റ്റുകളുടെ എണ്ണം 19,625,065 ആയി.
രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ക്കുള്ള 19 ജില്ലകളില്‍ എട്ടെണ്ണവും മഹാരാഷ്ട്രയിലാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. പൂനെ, മുംബൈ, നാഗ്പൂര്‍ , താനെ, നാസിക്, ഔറംഗബാദ്, നന്ദേദ്, അഹമ്മദ്നഗര്‍ എന്നിവയാണ് മോശം സ്ഥിതിയിലുള്ള ജില്ലകള്‍. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ ശരാശരി രോഗ നിരക്ക് 23 ശതമാനമായിരുന്നു. ദേശീയ നിരക്ക് 5.65 ശതമാനമാണ്.
മുംബൈയില്‍ 4,760 പുതിയ കോവിഡ് -19 കേസുകളും 10 മരണവും രേഖപ്പെടുത്തി. നഗരത്തിലെ രോഗങ്ങളുടെ എണ്ണം ഇപ്പോള്‍ 409,374 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 11,675 ആയി രേഖപ്പെടുത്തി.