ക്രൈസ്തവ- പെന്തകോസ്ത് വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക; വിശദീകരണ യോഗം തിരുവല്ലയിൽ

0

തിരുവല്ല: ക്രൈസ്തവ ന്യുനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധവുമായി ചർച്ച് ഓഫ് ഗോഡ്‌ കേരള റീജിയൻ വൈ.പി ഡിപ്പാർട്മെന്റിന്റെ വിശദീകരണ യോഗം ഇന്നലെ വയികിട്ടു നാലു മണിക്ക് തിരുവല്ലയിൽ നടന്നു
മറ്റു രാജ്യങ്ങളിളെ കേട്ടും വായിച്ചും വന്ന പീഡന വേദനകൾ ഇപ്പോൾ നമ്മുടെ രാജ്യത്തും മുമ്പത്തേക്കാൾ അധികമായി കാണപ്പെടുന്നു. നമ്മുടെ ജനാധിപത്യ രാജ്യത്തു പോലും പ്രാർത്ഥിക്കുവാനും ആരാധിക്കുവാനും വചനം പ്രസംഗിക്കുവാനും കഴിയാത്തവണ്ണം പ്രതിസന്ധികൾ ഉണ്ടാവുന്നു.. കേരളത്തിലും ഇപ്പോൾ ഉയർന്നുവരികയാണ്.
അടുത്തിടെ തിരുവനന്തപുരം വർക്കലയിൽ സുവിശേഷവിരോധികളിൽ നിന്നുണ്ടായ അതിക്രമം, യുപിയിൽ ക്രൈസ്തവ കന്യാസ്ത്രീകൾക്കുനേരെ ഉണ്ടായ അതിക്രമങ്ങളിൽ ശക്തമായ നടപടി ഉണ്ടാവണം, എന്നീ വിഷയങ്ങളും ഉന്നയിച്ചുകൊണ്ടാണ് തിരുവല്ലയിൽ യോഗം കൂടിയത്
ഛത്തീസ്ഗഡ്, ബാംഗ്ലൂർ, വർക്കല-മുളരുംകോട്, ഒറ്റപ്പാലം-വാണിയംകുളം എന്നീ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളെയും കയ്യേറ്റങ്ങളെയും യോഗം അപലപിച്ചു.
വൈ.പി.ഇ പ്രസിഡന്റ് ജെബു കുറ്റപ്പുഴ യോഗം ഉത്ഘാടനം ചെയ്തു. പാസ്റ്റർ സിജു വി.സി അധ്യക്ഷത വഹിക്കുകയും പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യപ്രഭാഷണവും നൽകി. പാസ്റ്റർ മാത്യു ശാമുവേൽ, ലിജോ ജോസഫ് എന്നിവരും യോഗത്തിൽ പ്രസംഗിച്ചു.
കൗൺസിൽ അംഗങ്ങൾ, യൂത്ത് & സൺഡേ സ്കൂൾ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളും സംഗമത്തിൽ പങ്കുചേർന്നു

You might also like