ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറിയിൽ വൻ സ്ഫോടനം; 13 മരണം

0

അമരാവതി: ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിൽ മരുന്ന് ഫാക്ടറി യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 13 മരണം. 33 ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസിയൻഷ്യയിൽ ഉച്ചഭക്ഷണ സമയത്താണ് സ്ഫോടനമുണ്ടായത്. ഉച്ചഭക്ഷണ സമയത്ത് സ്ഫോടനം നടന്നതിനാൽ അപകടമുണ്ടായ സ്ഥലത്ത് ജീവനക്കാരുടെ സാന്നിധ്യം കുറവായിരുന്നു. ഇത് മരണസംഖ്യ ഉയരാതിരിക്കാൻ സഹായകരമായി.

രണ്ട് ഷിഫ്റ്റുകളിലായി 391 ജീവനക്കാരാണ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. സ്ഫോടനത്തിന് പിന്നാലെ കമ്പനി പരിസരത്ത് കനത്ത പുക ഉയർന്നു. കമ്പനിയിൽ സ്ഥാപിച്ച റിയാക്ടറിന്‍റെ സമീപത്താണ് സ്ഫോടനമുണ്ടായതെന്നും റിയാക്ടറിന് തകരാർ സംഭവിച്ചിട്ടില്ലെന്നും അനകപ്പള്ളി എസ്.പി ദീപിക പാട്ടിൽ അറിയിച്ചു. സ്ഫോടനത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ലെന്നും എസ്.പി വ്യക്തമാക്കി.

You might also like