ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

0

കൊല്ലം: പൂജ – ദീപാവലി  തിരക്കുകൾ മുന്നിൽ കണ്ട് കൂടുതൽ ഉത്സവകാല സ്പെഷൽ ട്രെയിനുകൾ കേരളത്തിലേയ്ക്ക് സർവിസ് നടത്താനൊരുങ്ങി റെയിൽവേ. ആദ്യ ട്രെയിൻ  20നും  ഡിസംബർ രണ്ടിനും  മധ്യേ കൊച്ചുവേളി -ഹസ്രത്ത് നിസാമുദീൻ റൂട്ടിൽ സർവിസ് നടത്തും.  പ്രതിവാര സ്പെഷലായിട്ടാണ് സർവിസ്. ഇരു ദിശകളിലുമായി 22 സർവിസുകൾ ഉണ്ടാകും. 14 ഏസി ത്രീ ടയർ കോച്ചുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് (ട്രെയിൻ ഓൺ ഡിമാൻ്റ് ) കൂടുതൽ ട്രെയിനുകൾ വിവിധ റൂട്ടുകളിൽ സർവിസ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിൽ  കൊച്ചുവേളിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.15 ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 8.40 ന് നിസാമുദീൻ സ്റ്റേഷനിൽ എത്തും.

തിരികെ തിങ്കളാഴ്ചകളിൽ നിസാമുദ്ദീനിൽ നിന്ന് പുലർച്ചെ 4.10 ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 2.15 ന് കൊച്ചുവേളിയിൽ എത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

കേരളത്തിലേക്ക് മൂന്ന് ട്രെയിനുകൾ കൂടി

ഓണത്തിരക്ക് കുറയ്ക്കാനായി അധിക ട്രെയിനുകളും റെയിൽവേ പ്രഖ്യാപിച്ചു. ചെന്നെെ എഗ്മോർ – കൊച്ചുവേളി, ചെന്നൈ സെൻട്രൽ- മംഗളൂരു, സെക്കന്ദരാബാദ്- കൊല്ലം- സെക്കന്ദരാബാദ് റൂട്ടിൽ ഒരു ദിവസത്തേക്കാണ് സർവിസ്.

സെക്കന്ദരാബാദ്- കൊല്ലം എക്സ്പ്രസ് സ്പെഷൽ (07119) സെക്കന്ദരാബാദിൽ നിന്ന് ഇന്ന് രാവിലെ 5.30 ന് പുറപ്പെട്ട് നാളെ രാത്രി 11.20 ന് കൊല്ലത്ത് എത്തും. തിരികെയുള്ള സർവിസ് (07120) കൊല്ലത്ത് നിന്ന് 15-ന് പുലർച്ചെ 2.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.30 ന് സെക്കന്ദരാബാദിൽ എത്തും.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ചെന്നൈ എഗ്മോർ – കൊച്ചുവേളി എക്സ്പ്രസ് (06160) ഇന്ന് ഉച്ചകഴിഞ്ഞ് 3.15 ന് ചെന്നെെ എഗ്മോറിൽ നിന്ന് പുറപ്പെട്ട് നാളെ രാവിലെ 8.30ന് കൊച്ചുവേളിയിലെത്തും. പാലക്കാട് , തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി -04:33 തിരുവല്ല- 04:44 ചെങ്ങന്നൂർ -04:54 മാവേലിക്കര- 05:10 കായംകുളം- 05:25 കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ചെന്നൈ സെൻട്രൽ- മംഗളൂരു ഓണം സ്പെഷൽ( 06161) ഇന്ന് ഉച്ച കഴിഞ്ഞ് 3.10ന് പുറപ്പെട്ട് നാളെ രാവിലെ 8.30ന് മംഗലാപുരത്ത് എത്തും. പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂർ, തിരൂർ, കോഴിക്കോട് , വടകര, തലശ്ശേരി , കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാസർകോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

You might also like